കലാപഠനത്തിന് ഈ അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകം വരുന്നു.അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ് വിദ്യാര്‍ഥികളുടെ കൈയില്‍ ഈ വര്‍ഷം പുസ്തകമെത്തുകയാണ്.അവയുടെ അച്ചടി പൂര്‍ത്തിയായി.സംഗീതം, ചിത്രകല, നാടകം, സിനിമ, നൃത്തം എന്നീ വിഷയങ്ങള്‍ ഉള്ക്കൊള്ളുന്നതാണ്പുസ്തകം. പരിശീലനത്തിനൊപ്പം ചരിത്രവും പരിചയപ്പെടുത്തും.ശില്‍പ്പകലയും പരസ്യകലയും പഠിപ്പിക്കും.
കേരളം, ഇന്ത്യ,ലോകം എന്ന ആശയത്തിലാകും ചിത്രകലയുടെ ചരിത്രവും വര്‍ത്തമാനവും.വിദ്യാര്‍ഥികള്‍ക്ക് കലയെക്കുറിച്ച് ശരാശരി അറിവുണ്ടാകണം.പ്രവര്‍ത്തനാധിഷ്ഠിത പഠനവുമുണ്ടാകും. കലാസാക്ഷര സമൂഹത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കലാവിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം ജില്ലാതലങ്ങളില്‍ പൂര്‍ത്തിയാകുകയാണ്.തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള പുസ്തകം പ്രത്യേകം നല്‍കും.
കൊച്ചിയിൽ വയോധികയുടെ വീട്ടിലെ കിണറ്റിൽ മൃതദേഹം
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ കലാവിഭാഗം അസി. പ്രൊഫസര്‍ ഡോ. ജിബിന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസിലേക്കുള്ള പുസ്തകം തയ്യാറാക്കിയത്. കാലടി സര്‍വകലാശാലയിലെ അസി. പ്രൊഫസറും ചിത്രകാരനുമായ ഡോ. ഷാജു നെല്ലായി ഏഴാം ക്ലാസിലെയും കലാമണ്ഡലം മോഹിനിയാട്ടം വകുപ്പ് അധ്യക്ഷ ഡോ. രജിത രവി ഒമ്പതാം ക്ലാസിലെയും പാഠപുസ്തക സമിതിയുടെ ചെയര്‍പേഴ്സണ്‍മാരായി പ്രവര്‍ത്തിച്ചു.
ഈ വര്‍ഷം അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കും.അടുത്തവര്‍ഷം ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളും മാറും. ആറ്, എട്ട് ക്ലാസുകളിലും അടുത്തവര്‍ഷം കലാപഠനത്തിന് പുസ്തകം വരും.അതിനുള്ള ഒരുക്കം എസ്ഇആര്‍ടി അടുത്ത മാസം തുടങ്ങും.