ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല ഒടിടി റിലീസിന്. ഡിസംബർ 13 ന് ചിത്രം ഒടിടിയിൽ എത്തും. സോണി ലിവിലൂടെയാണ് സ്ട്രീമിങ് ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിൽ കാണാൻ സാധിക്കും.
തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണിത്. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ചലച്ചിത്രരൂപമാക്കിയ ചിത്രമാണിത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന ലാജോ ജോസും അമല്‍ നീരദുമാണ്. ജ്യോതിർമയിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.