ഹൈദരാബാദ്: കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ ആൺകുട്ടി വേണമെന്ന തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ പരാമർശം വിവാദമാകുന്നു. ചുറ്റും സ്ത്രീകളാണെന്നും ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് താന്‍ ജീവിക്കുന്നതും ചിരഞ്ജീവി.
കുടുംബത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനുണ്ടായെങ്കിലെന്ന് താനാഗ്രഹിക്കുന്നു. വീട്ടിലിരിക്കുമ്പോള്‍ എന്റെ ചെറുമക്കളുടെ കൂടെ കഴിയുന്നത് പോലെയല്ല, ഒരു ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് എനിക്ക് തോന്നുന്നത്. ഞാനെപ്പോഴും ആഗ്രഹിക്കുകയും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്. ഇത്തവണയെങ്കിലും നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടിയുണ്ടാകാന്‍. പക്ഷേ അവന് കണ്ണിലെ കൃഷ്ണമണിയാണ് അവന്റെ മകള്‍,ചിരഞ്ജീവി പറഞ്ഞു. രാം ചരണിന് വീണ്ടും പെണ്‍കുട്ടി തന്നെ ജനിക്കുമോയെന്ന് തനിക്ക് പേടിയുണ്ടെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടി എല്ലാവരും വാദമുഖങ്ങൾ ഉയർത്തുന്ന കാലത്ത് ആൺകുട്ടി വേണമെന്ന ചിരഞ്ജീവിയുടെ പരാമർശം കൂടുതൽ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.