ഫിഫ ഫുട്സാല്‍ ലോകകപ്പില്‍ ചരിത്രം തീര്‍ത്ത് മഞ്ഞപ്പട. ചിരവൈരികളായ അര്‍ജന്റീനയെ തകര്‍ത്ത് ഫിഫ ഫുട്സാല്‍ കിരീടം സ്വന്തമാക്കി
ചാമ്പ്യന്മാരായി ബ്രസീല്‍. കലാശപ്പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ വിജയം.
ഉസ്ബെക്കിസ്താനിലാണ് മത്സരം നടന്നത്. ആറാം തവണയാണ് ബ്രസീല്‍ ഫുട്സാല്‍ ലോകകിരീടം ഉയര്‍ത്തുന്നത്. 1989, 1992, 1996, 2008, 2012 വര്‍ഷങ്ങളിലായിരുന്നു ഇതിനുമുന്‍പ് ഫുട്സാല്‍ ചാമ്പ്യന്മാരായത്.
ഫൈനലിന്റെ ആറാം മിനിറ്റില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തി. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഗോളുകള്‍ പിറന്നത്. ഫെറാവോയിലൂടെയാണ് ബ്രസീല്‍ അര്‍ജന്റീനയ്ക്ക് ആദ്യപ്രഹരം ഏല്‍പ്പിച്ചത്.
38-ാം മിനിറ്റില്‍ മത്തിയാസ് റോസയിലൂടെ ബ്രസീല്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. അര്‍ജന്റീനയ്ക്ക് വേണ്ടി 12-ാം മിനിറ്റില്‍ റഫയാണ് ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കി. തുടര്‍ന്നുള്ള മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കാണാതിരുന്നതോടെ ബ്രസീല്‍ സ്വപ്നകിരീടം സ്വന്തമാക്കി.