ചണ്ഡീഗഢ്: പഞ്ചാബിലെ ഫാസില്‍ക്ക ജില്ലയിൽ വൻ ലഹരിവേട്ട .ഒരു വയലിൽ മഞ്ഞ ടേപ്പ് ചുറ്റിയ നിലയിൽ 5.73 കിലോഗ്രാം ഹെറോയിനാണ് ഇന്ന് ബിഎസ്എഫ് പിടിച്ചെടുത്തത്. 5.73 കിലോഗ്രാം ഭാരമുള്ള 10 പാക്കറ്റുകളാണ് ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിക്കടുത്ത് ഈ വയലിൽ നിന്ന് കണ്ടെടുത്തത്.
ബിഎസ്എഫിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് .ഇന്ന് പുലര്‍ച്ചെ 2:40 ഓടെയായിരുന്നു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി ലഹരി മരുന്ന് കണ്ടെത്തിയത് . ബിഎസ്എഫിന്റെ അചഞ്ചലമായ പ്രതിബദ്ധതയും മയക്കുമരുന്ന് തടയുന്നതിനുള്ള ജാഗ്രതയും ഈ വിജയകരമായ പ്രവര്‍ത്തനം അടിവരയിടുന്നെന്ന് സേന പ്രതികരിച്ചു.