ന്യൂ ഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കുംഭമേള വിഷയം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. നിര്‍മല അവതരണത്തിനായി എഴുന്നേറ്റപ്പോള്‍ മുതല്‍ പ്രതിപക്ഷം ബഹളം
വെക്കുകയും തുടര്‍ന്ന് ഇറങ്ങി പോകുകയുമായിരുന്നു.
ബജറ്റില്‍ പ്രധാന ലക്ഷ്യമായി വളര്‍ച്ച ത്വരിതപ്പെടുത്തുക, ഗാര്‍ഹിക വികാരം ഉയര്‍ത്തുക, സുരക്ഷിതമായ സമഗ്ര വികസനം, സ്വകാര്യ നിക്ഷേപം, ഇന്ത്യയിലെ വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന്റെ ധനവിനിയോഗ ശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അഞ്ച് കാര്യങ്ങളാണ് പറഞ്ഞത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കിയാണ് ഉയര്‍ത്തുക.