ന്യൂഡല്‍ഹി:കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കുന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്ന പ്രഖ്യാപനവുമായാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചത്.കാര്‍ഷിക മേഖലയ്ക്ക് സഹായകമാവുന്ന വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും പദ്ധതികള്‍ ബിഹാറിനും ആന്ധ്രയ്ക്കുമായി ചുരുങ്ങുന്നതാണ് ബജറ്റ് വിലയിരുത്തുമ്പോള്‍ വ്യക്തമാവുന്നത്.ആന്ധ്രയ്ക്കും ബിഹാറിനും വന്‍ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ്, പുതിയ എയര്‍പോര്‍ട്ട്, ഹൈവേ വികസനം എന്നിവയാണ് ബിഹാറിന് നല്കിയ പുതി പദ്ധതികള്‍, ഒപ്പം ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണനയും പ്രഖ്യാപിച്ചിരിക്കുന്നു. ആന്ധ്രയ്ക്ക് തലസ്ഥാന വികസനത്തിനും ഹൈവേ വികസനത്തിനുമായി കോടികളുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചരിത്രം കുറിച്ച ബജറ്റായിരുന്നു നിര്‍മ്മാലാ സീരാരാമന്റെത്,ഇത് ഏഴാം തവണയാണ് യൂണിയന് ബജറ്റ് അവതരിപ്പിക്കുന്നത്.പ്രധാനമന്ത്രിയുടെ അന്നയോജന പദ്ധതി അഞ്ചുവര്‍ഷം കൂടി തുടരും,പ്രധാനവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചു,ദാരിദ്ര്യനിര്മ്മാജനം, യുവജന ക്ഷേമം എന്നിവയ്ക്ക് പരിഗണന, ഒരു കോടി കര്‍ഷകര്‍ക്ക് നാച്വറല്‍ ഫാമിംഗിനു ധനസഹായം നല്‍കും,കാര്‍ഷിക മേഖലയില്‍ ഗവേഷണ പദ്ധതികള്‍ നടപ്പാക്കും,കൂടുതല്‍ സാമ്പത്തിക പരിഷ്കാരത്തിന് ഊന്നല്‍ നല്‍കും,പ്രധാന എണ്ണക്കുരുക്കള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് എന്നിവയും പ്രഖ്യാപിച്ചു.
വിദ്യാഭ്യാസത്തിനും തൊഴില്‍ മേഖലയുടെ ആധുനിക വല്‍ക്കരണത്തിനും വന്‍ പദ്ധതികള്‍ നടപ്പാക്കും.തൊഴില്‍ സൃഷ്ടിക്ക് 2 ലക്ഷം കോടിയുടെ പദ്ധതികള്‍,കാര്‍ഷിക മേഖലയില്‍ ഉദ്പാദനം വര്‍ധിപ്പിക്കും,പച്ചക്കറി ഉല്പാദനത്തിന് ക്ലസ്റ്റുകള്‍ ആരംഭിക്കും,ആറ് കോടി കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കും,1.48 കോടി രൂപ വിദ്യാഭ്യാസ വികസനത്തിന് നീക്കിവെക്കും,ദേശീയ സഹകരണ നയം രൂപീകരിക്കും,കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ്,ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക വികസന പാക്കേജ് നടപ്പാക്കും,തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കും.
നാലുകോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യനയം രൂപീകരിക്കും.
20 ലക്ഷം യുവാക്കള്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി.ആയിരം വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കും.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വായ്പ ലഭ്യമാക്കും.വിശാഖപട്ടണം-ചെന്നൈ വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാവും. ബിഹാറില്‍ പുതിയ എയര്‍പോര്‍ട്ടും മെഡിക്കല്‍ കോളജും.ആന്ധ്രപ്രദേശിനും ബിഹാറിനും വാരിക്കോരി പദ്ധതികള്‍ പ്രഖ്യാപനം,ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജ്,ആന്ധ്രയില്‍ വ്യവസായ വികസനത്തിന് പ്രത്യേക പദ്ധതി,ബിഹാറിലെ ഹൈവേകള്‍ക്ക് 26,000 കോടി രൂപ നല്‍കും,
ആന്ധ്ര തലസ്ഥാന വികസനത്തിനായി 15000 കോടി,ആന്ധ്രയ്ക്ക് 15000 കോടിയുടെ ധനസഹായം,പി എം ആവാസ് യോജനയയില് മൂന്ന് കോടി വീടുകള്‍,മുദ്രലോണിന്റെ പരിധി 20 ലക്ഷമായി വര്‍ധിപ്പിച്ചു..കാന്‍സര്‍ മരുന്നുകളുടെ വിലയും കുറയും.മൊബൈല്‍ ഫോണ്‍ ഇറക്കുമതി തീരുവയും കുറച്ചു.ഇതോടെ മൊബൈല്‍ ഫോണ്‍ വിലയും കുറയും.