ആളുകൾക്ക് താമസിക്കാൻ വീടോ കുടിക്കാൻ ശുദ്ധ ജലമോ ഇല്ലാത്ത സാഹചര്യത്തില്‍ സൈക്കിള്‍ ട്രാക്കുകളെ ക്കുറിച്ച് ദിവാ സ്വപ്നം കാണുകയാണോയെന്ന് സുപ്രീംകോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.
ചേരിക്കലിലേക്ക് പോകാനും അവിടെ ആള്കുകൾ ഏത് സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന് മനസിലാക്കാനും സുപ്രീംകോടതി പറയുന്നുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21നെക്കുറിച്ച് നമ്മള് കൂടുതല്‍ ആശങ്കപ്പെടണം. സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടുകയാണ്. അപ്പോഴാണോ നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുകള്‍ ആവശ്യമെന്നും സുപ്രീംകോടതി ചോദിച്ചു.
നിരവധി സംസ്ഥാനങ്ങളില്‍ സൈക്ലിങ് ട്രാക്കുകള്‍ ഉണ്ടെന്നും സുപ്രീംകോടതിയുടെ ഗേറ്റിന് പുറത്തു പോലും സൈക്കിള്‍ ട്രാക്ക് ഉണ്ടെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച സൈക്ലിങ് പ്രമോട്ടര്‍ ദേവീന്ദര്‍ സിങ് നാഗിയുടെ അഭിഭാഷകന് കോടതിയിൽ വാദിച്ചു.