ഗുജറാത്ത് : മറ്റൊരു സമുദായത്തിൽ പെട്ട യുവാവുമായി യുവതി ഒളിച്ചോടിയതിനെ തുടർന്ന് യുവാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് യുവതിയുടെ കുടുംബത്തിന്റെ പ്രതികാരം. ഗുജാറാത്തിലെ ബറൂച്ച് ജില്ലിയലാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് യുവതിയുടെ ബന്ധുക്കളാലായ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരുവരും ഒളിച്ചോടിപ്പോയ അതെ ദിവസം തന്നെയാണ് യുവതിയുടെ ബന്ധുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകൾ തകർത്തത്.യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതായും പൊലീസ് പറഞ്ഞു. കൂടാതെ ബന്ധുക്കൾ യുവാവിന്റെ വീട്ടിലും എത്തി അവിടെയുള്ളവരെ ഭീഷണിപ്പെടുത്തിയിരുന്നു . യുവാവിന്റെ അമ്മയുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.