ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ. കനേഡിയൻ ട്രാൻസ്പോർട്ട് മന്ത്രി അനിത ആനന്ദാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്.
ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയായിരുന്നു എക്സ്ട്രാ സ്ക്രീനിങ് ഏർപ്പെടുത്തുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. വിമാന യാത്രികരുടെ യാത്ര വൈകാൻ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.