അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്ക്ക് രോഗികള്‍ക്ക് വ്യാഴാഴ്ച മുതല്‍ ലഭ്യമാകും.സംസ്ഥാനവ്യാപകമായി 14 ജില്ലകളിലും ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വ്യാഴം വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും.കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികളിലാണ് ആദ്യഘട്ടത്തില്‍ ലാഭരഹിത കൗണ്ടര്‍ പ്രവര്‍ത്തിക്കുക.
നിലവിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ ഒരു ഭാഗം കൗണ്ടറിനായി മാറ്റിവയ്ക്കും.ഒരോ ജീവനക്കാര്‍ക്ക് ചുമതലയുണ്ടാകും.സംഭരിക്കുന്ന മരുന്നുകളില്‍ രണ്ടുശതമാനം സേവനചെലവ് മാത്രം ഈടാക്കും.കെഎംഎസ്സിഎല്ലിന് കിട്ടുന്ന അഞ്ചുമുതല്‍ ഏഴുശതമാനം വരെയുള്ള ലാഭം പൂര്‍ണമായും ഒഴിവാക്കിയാണ് ആരോഗ്യവകുപ്പ് പദ്ധതി ആവിഷ്കരിച്ചത്.കെഎംഎസ്സിഎല് ആസ്ഥാനത്ത് ഒരാള്‍ക്ക് അധികച്ചുമതലയുമുണ്ടാകും. ഭാവിയില്‍ കൂടുതല്‍ ഫാര്‍മസികളില്‍ കൗണ്ടര്‍ ആരംഭിക്കും.