കിടപ്പുരോഗികള്‍ക്ക് സേവനവുമായി ‘കെയര്‍ കേരള’.സംസ്ഥാനത്തെ പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പാണ് വെബ്സൈറ്റ് ഒരുക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം പ്രാദേശിക കൂട്ടായ്മയുടെ പിന്തുണയില്‍ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം.മൊബൈല്‍ ഫോണിലും ഉപയോഗിക്കാവുന്ന രീതിയില്‍ എന്‍എച്ച്എമ്മാണ് പദ്ധതി തയ്യാറാക്കിയത്.
വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ സഹായ ഉപകരണങ്ങളെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഉറപ്പാക്കും. പരിചരണം, മരുന്ന്, മെഡിക്കല്‍ ഉപകരണം തുടങ്ങി ഏത് സേവനവും വെബ്സൈറ്റിലൂടെ ആവശ്യപ്പെടാം. പാലിയേറ്റീവ് യൂണിറ്റ്, സന്നദ്ധ സംഘടന, വാര്‍ഡ് പ്രതിനിധി എന്നിവരിലേക്കും തത്സമയം ഈ സന്ദേശം എത്തും. രോഗികള്‍ക്ക് ഭക്ഷണമുള്‍പ്പെടെ ഉറപ്പാക്കാനുമാകും.