കോഴിക്കോട്:കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ്.എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചെന്ന പരാതിയിലാണ് നടപടി.ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ പള്ളികള്‍ ഉണ്ടാകില്ലെന്ന് ആയിരുന്നു പ്രസംഗം.തിരുവനന്തപുരം സ്വദേശി തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയിലാണ് നടപടി.
ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ;രണ്ടാം സ്ഥാനത്ത് ചെെന
പരാതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് ഡിജിപിക്ക് കൈമാറുകയും ഡിജിപി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിനോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന ഉപയോഗിച്ചുവെന്ന ഐപിസി 153 വകുപ്പ് ചേര്‍ത്താണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം കെ രാഘവന് വേണ്ടിയുള്ള പ്രചാരണങ്ങളില്‍ ഷമാ മുഹമ്മദ് സജീവ സാന്നിധ്യമായിരുന്നു