ലോകത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ വർധനവ്. വൈദികരും കന്യാസ്ത്രീകളും കുറഞ്ഞുവെന്നും ബിഷപ്പുമാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്നും വത്തിക്കാന്റെ കണക്ക്. രണ്ടുവർഷം കൂടുമ്പോൾ പുറത്തുവരുന്ന കണക്കിൽ 2022-23 വർഷത്തെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇക്കാലയളവിൽ ലോകത്തെ കത്തോലിക്ക വിശ്വാസികൾ 139-ൽനിന്ന് 140.6 കോടിയായി വർധിച്ചു. ഏറ്റവും കൂടുതൽ വളർച്ച നേടിയിരിക്കുന്നത് ആഫ്രിക്കയിലാണ് (3.3%). ഏറ്റവുമധികം കത്തോലിക്കരുള്ളത് ബ്രസീലിലാണ്- 18.20 കോടി.
2023 അവസാനിച്ചപ്പോൾ ലോകത്ത് 4,06,996 വൈദികരാണുള്ളത്. മുൻ കാലങ്ങളെക്കാൾ 734 പേർ കുറവ്. ബിഷപ്പുമാർ 5,353-ൽനിന്ന് 5,430 ആയിട്ടുണ്ട്. പുതുതായി സെമിനാരിയിൽ എത്തുന്നവർ 2012 മുതൽ കുറഞ്ഞുവരുകയാണെന്നും റിപ്പോർട്ടിലുണ്ട്. കണക്കെടുത്തകാലത്ത് എണ്ണം 1,08,481-ൽനിന്ന് 1,06,495 ആയി കുറഞ്ഞിരുന്നു.