തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിനുത്തരവിട്ട് ഹൈക്കോടതി. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത് . 2015- ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്.
അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെ എം എബ്രഹാം പറഞ്ഞു .അതേസമയം കഴിഞ്ഞ ഒരുവർഷക്കാലമായി കേസിൽ വാദം തുടരുകയായിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ് എബ്രഹാം.