കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ വാദം ആരംഭിച്ച് സുപ്രീംകോടതി.ചീഫ് ജസ്റ്റിസ്സ് ഡിവൈ ചന്ദ്രച്ചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.ഇതുവരെയുളള അന്വേഷണ പുരോഗതിയെ കുറിച്ചുളള റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കണമെന്നും സിബിഐയോട് കോടതി പറഞ്ഞു.
സുപ്രീം കോടതി സ്വമേധയായെടുത്ത ഹര്‍ജിയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്.സുപ്രീം കോടതി ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ചീഫ് ജസ്റ്റിസ്സ് പറഞ്ഞു.ഏതെങ്കിലും ഒറ്റപ്പെട്ട കേസല്ലയിതെന്നും രാജ്യമൊട്ടാകെയുളള ആരോഗ്യ സ്ഥാപനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും കോടി നിരീക്ഷിച്ചു.