കൊച്ചി : വ്യവസായ മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം. ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റിയുടെ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ ആനുവൽ കോൺഫറൻസിൽ പങ്കെടുക്കാനാണ് മന്ത്രി അനുമതി തേടിയിരുന്നത്.
കൂടാതെ യാക്കോബായ സഭാധ്യക്ഷനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേല്‍ക്കുന്ന ചടങ്ങിലും പങ്കെടുത്ത ശേഷം അമേരിക്കയിലേക്ക് പോകാനായിരുന്നു പദ്ധതി. മന്ത്രി പി രാജീവിന്റെ ഉൾപ്പെടെ നാലംഗ സംഘത്തിന്റെ അമേരിക്കന്‍ സന്ദർശനത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.