തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് 6000 കോടി കൂടി കടമെടുക്കാൻ കേന്ദ്ര അനുമതി. 5990 കോടി രൂപ കടമെടുക്കാനുള്ള അനുമതി നേരത്തെ കേന്ദ്രം നല്‍കിയിരുന്നു. വൈദ്യതി പരിഷ്ക്കരണം നടത്തിയ വകയിലാണ് അധികവായ്പയ്ക്ക് അനുമതി നല്‍കിയത്. ആകെ 18000 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നത്.
വൈദ്യുതി മേഖലയിലെ പരിഷ്കരണം സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയ ശേഷം 6000 കോടി രൂപ വായ്പയുടെ അനുമതി കൂടി സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നു.കഴിഞ്ഞ രണ്ടുവർഷവും കേരളത്തിന് ഇങ്ങനെ വായ്പ കിട്ടിയിരുന്നു. ഇത്തവണ ഇത്തരത്തിൽ 6250 കോടിയാണ് കേരളത്തിന്റെ അർഹത.