കേന്ദ്ര സര്‍ക്കാര്‍ ജൈവ ഭക്ഷ്യ ഉല്പന്നങ്ങളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതിന് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP) നല്കുന്ന സര്‍ട്ടിഫിക്കറ്റായിരിക്കണം.ദേശീയ അക്രഡിറ്റേഷന് ബോഡിന്റെ അംഗീകാരം നേടിയ ഒരു സര്ട്ടിഫിക്കേഷന് ബോഡിയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രാന്സാക്ഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളപ്പോഴേ ജൈവ ഉല്‍പ്പന്നം എന്ന പേരില്‍ കയറ്റുമതി അനുവദിക്കുകയുള്ളൂ. 2030ഓടെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 2 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തിക്കുക എന്നതാണു ലക്ഷ്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് (DGFT) ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.
കാര്‍ഷിക ഉല്‍പ്പാദനവും സംസ്കരണവും സംബന്ധിച്ച് നിശ്ചിത നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. പായ്ക്കിംഗിനും ലേബലിംഗിനും കൃത്യമായ ചട്ടങ്ങള്‍ അനുശാസിക്കുന്നുണ്ട്.ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 40 ശതമാനം വളര്‍ച്ചയോടെ 456 മില്യണ്‍ ഡോളറിന്റെ ജൈവ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യുഎസ്, യൂറോപ്യന്‍ യൂണിയന്, കാനഡ, യുകെ, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ഈ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.