പുതിയ ഏകീകൃത പെന്ഷന് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 50% പെന്ഷന് ഉറപ്പുനല്‍കുമെന്നും 23 ലക്ഷം പേര്‍ക്കു പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.പെന്ഷന് പദ്ധതി 2025 ഏപ്രില്‍ ഒന്നിന് നിലവില്‍വരും. അഷ്വേര്‍ഡ് പെന്ഷന്, കുടുംബ പെന്ഷന്, മിനിമം അഷ്വേര്‍ഡ് പെന്ഷന് എന്നിങ്ങനെയാണ് പെന്ഷന് പദ്ധതി വേര്‍തിരിച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാഷനല്‍ പെന്ഷന് പദ്ധതിയും യുപിഎസും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. നിലവിലുള്ള ജീവനക്കാര്‍ക്ക് എന്‍പിഎസില്‍ നിന്ന് യുപിഎസിലേക്ക് മാറാം.കുറഞ്ഞത് 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ഉറപ്പ് നല്‍കുന്നതാണ് അഷ്വേര്‍ഡ് പെന്ഷന്.