തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപിയുടെ ഹെൽപ്പ് ഡെസ്ക് സംവിധാനം നിലവിൽവന്നു.
ബിജെപി ജില്ലാ ഓഫീസുകളിലാണ് സംവിധാനം നിലവിൽ വന്നത്. പാർട്ടിയുടെ 45-ാം സ്ഥാപകദിനാഘോഷവേളയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരാണ് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തത്.
ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ വിശദീകരിച്ചു. 30 സംഘടനാ ജില്ലകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കും. പുരോഗതി, വികസനം, നിക്ഷേപം, തൊഴിൽ എന്നിവയുള്ള കേരളമാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ആപ്പിന്റെ ലക്ഷ്യം.