ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാലില്‍ 301 ല്‍ ഗന്ധകന്റെ വീട് ചക്കക്കൊമ്പന് തകര്‍ത്തു. ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം നടന്നത്.
വീടിന്റെ ഒരു ഭാഗം പൂര്‍ണമായി ഇടിച്ചു തകര്‍ത്തു. ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് വലിയ അപകടം ഒഴിവായി. നിലവില്‍ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.