മുംബെെ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പൂര്‍ണ ഫിറ്റ്നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി.
യശസ്വി ജയ്സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി. ജയ്സ്വാള്‍ നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോണ്‍ ട്രാവലിംഗ് സബ്സ്റ്റിറ്റിയട്ടാണ്.
ടൂര്‍ണമെന്റിനുള്ള 15 അംഗ താല്‍ക്കാലിക ടീമില്‍ ബുമ്ര ഉള്‍പ്പെട്ടിരുന്നു. ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തിയതി ഇന്നായിരുന്നു. അതിനിടെയാണ് ബുമ്ര ഫിറ്റല്ലെന്ന കാര്യം ബിസിസിഐ പുറത്തുവിട്ടത്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് ശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. നിലവില്‍ ബെംഗളൂരു, നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് താരം.