ന്യൂഡൽഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും (322കോടി) മൂന്നാമത് കര്‍ണാടകയിലെ സിദ്ധരാമയ്യ (51കോടി )യുമാണ്. രാജ്യത്തെ മുഖ്യമന്ത്രിമാരുടെ എല്ലാം ആസ്തി പരിഗണിച്ചാൽ അത് 1630 കോടി രൂപവരും. മുഖ്യമന്ത്രിമാരുടെ ശരാശരി ആസ്തി 52.59 കോടി രൂപയാണ്. ആന്ധ്ര മുഖ്യമന്ത്രിയുടെ ആസ്തി ശരാശരിയേക്കാള്‍ വളരെക്കൂടുതലാണ്.
മൂന്ന് മുഖ്യമന്ത്രിമാര്‍ക്ക് 50 കോടിയോ അതില്‍ കൂടുതലോ ആസ്തിയുണ്ട്, ഒമ്പത് പേര്‍ക്ക് 11 കോടിക്കും 50 കോടിക്കും ഇടയില്‍ ആസ്തിയുണ്ട്. 55 ലക്ഷം രൂപ ആസ്തിയുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പട്ടികയിലെ ദരിദ്രരിൽ രണ്ടാമതും 1.18 കോടിയുമായി പിണറായി വിജയൻ മൂന്നാമതുമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 31 മുഖ്യമന്ത്രിമാരില്‍ 10 പേരും ബിരുദമുള്ളവരാണ്. രണ്ട് മുഖ്യമന്ത്രിമാര്ക്കാകട്ടെ ഡോക്ടറേറ്റ് ബിരുദമുണ്ട്. ആറ് മുഖ്യമന്ത്രിമാര്‍ 71 നും 80 നും ഇടയില്‍ പ്രായമുള്ളവരാണെന്നും 12 പേര് 51 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.