തൃശൂർ : സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയിൽ കഴിയുന്ന പ്രതി
മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി. ഈ മാസം മൂന്നാം തിയതിയായിരുന്നു 15 ദിവസത്തേക്ക് മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് ഇയാൾ ഗേറ്റ് തുറക്കാന്‍ വൈകിയതിലും വാഹനം തടഞ്ഞ് ഐ ഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായി വാഹനമിടിച്ച് കൊലപ്പെടുത്തിയത് .
ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്ന്ന് മുഹമ്മദ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്. പിന്നീട് മറ്റു ജീവനക്കാർ അറിയിച്ചതിനെത്തുടര്‍ന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉടൻ തന്നെ ആശുപതിയിലെത്തിച്ചെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് ചന്ദ്രബോസ് മരിച്ചു .