കോഴിക്കോട്: സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നുകാണിച്ച് നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷനൽ ജില്ല സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലാണ് ഇന്ന് പരിഗണിക്കുക. ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി ഇന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും ഹാജരാകാനായി മാറ്റുകയായിരുന്നു. തന്റെ പടത്തിനുവേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29ന് കൈപ്പറ്റിയെന്നും തുടർന്ന് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി.
‘സ്വപ്നമാളിക’ എന്ന പടവുമായി ബന്ധപ്പെട്ടാണ് കേസ്. മോഹൻ ലാൽ ആദ്യമായി സിനിമക്കുവേണ്ടി കഥയെഴുതുന്നത് സ്വപ്നമാളികയിലാവുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പിന്നീട് എതിർകക്ഷികൾ ഇക്കാര്യത്തിൽ സഹകരിച്ചില്ലെന്നാണ് പരാതി.