എറണാകുളം ചേന്ദമംഗലം കൂട്ടകൊലപാതക കേസിലെ പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചേക്കും .രാവിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. ജനരോക്ഷം കണക്കിലെടുത്ത് വന്ന സുരക്ഷയിലാകും പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കുക. നിലവിൽ വടക്കേക്കര പോലീസിന്റെ കസ്റ്റഡിയിൽ ആണ് പ്രതി ഋതു ഉള്ളത്.
5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഒരു കുടുംബത്തിലെ മൂന്ന് പേരെ അയല്പക്കക്കാരനായ ഋതു വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്തിയത് . അതേസമയം ആക്രമിക്കപ്പെട്ട ജിതിൻ ആശുപത്രിയിൽ തുടരുകയാണ് . ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.തലയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല.