പത്തനംതിട്ട: രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിക്ക് ക്ഷണിച്ചതില്‍ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ചെന്നിത്തല സമൂഹത്തിലെ ഉന്നതനും, നായരുമായതുകൊണ്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. തനിക്കും തന്റെ പ്രസ്ഥാനത്തിനും രാഷ്ട്രീയമില്ല എന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ചെന്നിത്തല മാത്രം മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആള് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.