ന്യൂഡൽഹി : ഛത്രപതി സാംഭാജിയായി നടൻ വിക്കി കൗശൽ വേഷമിട്ട ബോളിവുഡ് ചിത്രം ഛാവ വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും. പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തെ ആസ്പദമാക്കിയെടുത്ത ആക്ഷന്‍ ഡ്രാമ ചിത്രത്തെ നേരത്തെ പ്രശംസിച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ പ്രത്യേക ഷോയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിക്കി കൗശലിനെ കൂടാതെ ഛാവായില്‍ അക്ഷയ് ഖന്ന, രശ്മിക മന്ദാന, ഡയാന പെന്റി, വിനീത് കുമാര്‍ സിംഗ്, എന്നിവരും അഭിനയിച്ചിരിക്കുന്നു.അക്ഷയ് ഖന്നയാണ് ചിത്രത്തിൽ ചക്രവർത്തി ഔറഗസേബായി വേഷമിട്ടത്. ലക്ഷ്മണ് ഉടേക്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം, സാംബാജി മഹാരാജിന്റെയും തന്റെ രാജ്യത്തെയും സംരക്ഷിക്കുന്നതിലെ അദ്ദേഹത്തിന്റെ ധൈര്യത്തിന്റെ കഥയെ ചുറ്റിപ്പറ്റിയാണ്.