വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഗുരുതരമായ തെറ്റാണ് മാധ്യമങ്ങള്‍ ചെയ്തത്. വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കൊള്ളയെന്ന് പ്രചരിപ്പിച്ചു. ഇത് ഗൗരവതരമാണ്. തെറ്റ് പ്രചരിപ്പിച്ചതിന് ശേഷം തെറ്റ് ഏറ്റുപറയുന്നതില്‍ എന്തു ചെയ്യും. ചാനലുകളുടെ മത്സരത്തില്‍ ഇത്തരം തെറ്റായ വ്യാഖ്യാനങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവില്ല. അസത്യം മറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക എന്നു പറഞ്ഞതുപോലെയാണ് ഈ സംഭവത്തില്‍ കഴിഞ്ഞത്.

വ്യാജവാര്‍ത്തയുടെ പിന്നാലെ ഇഴയാന്‍ മാത്രമേ യഥാര്‍ത്ഥ വാര്‍ത്തയ്ക്ക് കഴിഞ്ഞുള്ളൂ. കണക്കുകള്‍ പെരുപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന കഥ വലിയൊരു വിഭാഗം ജനങ്ങളുടെ മനസില്‍ സംശയം പടര്‍ന്നു, ഇതോടെ ലോകത്തിനു മുന്നില്‍ സംശയത്തിന് മുകളിലായി. വ്യജവാര്‍ത്ത ഗൂഡോലോചനയുടെ ഭാഗമാണ്. സഹായം നല്‍കുന്നവരെ നിരുല്സാഹപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ഉണ്ടായത്. ഇത് നീതീകരിക്കാനാവില്ല. ഇത് വലിയ ഗൂഡാലോചനയുടെ ഭാഗമാണ്. ഇത്തരത്തിലുള്ള നശീകരണ മാധ്യമ പ്രവര്‍ത്തനം സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ്. ചെയ്യുന്നത് സഹായവുമായി വരുന്നവരെ അകറ്റുന്നതാണ്, ഇത് ഒരിക്കലും ന്യായീകരിക്കാനാവില്ല, ഇത് ഇത്തരം രീതികള്‍ സ്വീകരിക്കുന്നവര്‍ തിരിച്ചറിയണം. എല്ലാ മാധ്യമങ്ങളും കുറ്റക്കാരാണെന്നല്ല പറയുന്നത്. ഒരു വാര്‍ത്ത നല്കുമ്പോള് അതിന്റെ വസ്തുതകള്‍ അന്വേഷിക്കേണ്ടതുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരമാണ് മെമ്മോറാണ്ടം തയ്യാറാക്കിയത്. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. അതെല്ലാം പ്രൊഫഷണലുകളാണ്. കേരളത്തില്‍ ഒരു വീടിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് നാല് ലക്ഷം രൂപയാണ്. കോടികള്‍ ചിലവഴിച്ച് പണിത സ്കൂളാണ് നമ്മുടെ നാട്ടിലുള്ളത്. ഇത് പുതുക്കിപ്പണിയാന്‍ വന്‍ തുകകള്‍ വേണം. ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുച്ഛമായ പണം മാത്രമേ കിട്ടാറുള്ളൂ. 2018 ലെ 102 കോടിയുടെ ബില്ല് കേരളത്തിലേക്ക് അയച്ചു. അത് എസ് ടി ആര്ഫില് നിന്നും കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അരിയുടെ ഭീമമായ ബില്‍ കൊടുക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മേപ്പാടിയിലെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള ചിലവുകള്‍ അത്യാധുനിക യന്ത്രങ്ങളുടെ ബില്ലും വരും. അതൊക്കെ മുന്‍കൂട്ടി കണ്ടാണ് മെമ്മോറാണ്ടം തയ്യാറാക്കുക. ഇതൊക്കെ തയ്യാറാക്കുന്നതിന് നിയമപരമായ രീതികളുണ്ട്. ഇത് കേന്ദ്രസംഘം ഇടപെട്ട് അധികമെങ്കില്‍ കുറക്കും. മെമ്മോറാണ്ടത്തില്‍ ഒരിടത്തും പെരുപ്പിച്ചു കാണിച്ചതല്ല, സഹായം ലഭിക്കാനായി തയ്യാറാക്കിയതാണ്. ചിലവ് പ്രതീക്ഷിക്കുന്ന കണക്കാണ്. മൃതദേഹം സംസ്കരിക്കാനുള്ള ചിലവ്. ഭൂമി വാങ്ങല്‍, കുഴിയെടുക്കല്‍, യന്ത്രസംവിധാനം, സംവിധാനങ്ങള്‍ തയ്യാറാക്കല്‍ എന്നിവയും ട്രാന്‍സ്പോര്‍ട്ട് ചെയ്യല്‍ എന്നിവ കണ്ടുകൊണ്ടാണ് ചിലവ് തയ്യാറാക്കുന്നത്.

122 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇത് കണ്ടെത്തിയാല്‍ അവയും സംസ്കരിക്കാനുള്ള തുക, ഇനിയും ഭൂമി വാങ്ങിക്കേണ്ടതായി വരും. ഇതിനും പണം വേണം. കുറേ സ്ഥലം സൗജന്യമായി നല്ലവരായവര്‍ നല്‍കിയിട്ടുണ്ട്. നമുക്ക് ഇനിയും നിറവേറ്റാന്‍ ഒട്ടേറെ ആവശ്യമുണ്ട്. ഓരോ കണക്കും തയ്യാറാക്കിയത് ഇതൊക്കെ വച്ചാണ്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി കോടികള്‍ എന്നാണ് മറ്റൊരു ന്യായം. സേനകള്‍ എന്ന ഭാഗം എന്നത് ഒഴിവാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്. അവര്‍ക്കുള്ള താമസ, യാത്രാ സൗകര്യങ്ങള്‍ക്ക് പണം ചിലവായിട്ടില്ലേ. വിമാനയാത്രാ ചിലവ് എന്നിവ നല്‍കേണ്ടേ? പൊലീസ്, സംവിധാനങ്ങള്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്മാരില്ലേ.. ? ഇവരെയൊന്നും കണക്കിലെടുക്കേണ്ടേ… ? വിവിധ രാഷ്ട്രീയ സന്നദ്ധസംഘടനകള്‍ ഇതില്‍ അകപ്പെട്ടിട്ടുണ്ട്. ഇവരൊന്നും പണം ആവശ്യപ്പെട്ടിട്ടില്ല, അതു വിചാരിച്ച് പണം ആവശ്യപ്പെടേണ്ടേ? അവര്‍ ഇനിയും എല്ലാ ചെയ്യുമെന്നാണോ കരുതേണ്ടത്.

മാധ്യമ പ്രവര്‍ത്തകര്‍ ചിലവഴിച്ച തുകയെന്ന് പ്രചരിപ്പിച്ചത് വിദ്യാഭ്യാസക്കുറവല്ല. വേറെ ചില താല്പര്യങ്ങളാണ്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിന്യായത്തെയാണ് മറിച്ചൊരു രീതിയില്‍ അവതരിപ്പിച്ചത്. മാധ്യമങ്ങളുടെ ക്രിമിനല്വാസനാ രീതികള്‍ ഇത് ആദ്യമായല്ല. വ്യക്തികള്‍ക്കെതിരെയും രാഷ്ട്രീയക്കാരേയും ഇത്തരത്തില്‍ ആക്രമിച്ചിട്ടുണ്ട്. കെവിന് കേസില്‍ ഡി വൈ എഫ് ഐയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചില്ലേ, ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ അല്ലേ ഇത്തരം വാര്‍ത്തകള്‍ നല്‍കിയത്. ഓര്‍മ്മയില്ലേ ഓമനക്കുട്ടന്റെ കഥ. ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയ ഓമനത്തുട്ടന് 70 രൂപ പിരിച്ചെന്ന് അധിക്ഷേപിച്ച് ഏതുവിധേനയാണ് കൈകാര്യം ചെയ്തത്. വട്ടിപ്പിരിവുകാരനായല്ലേ അദ്ദേഹത്തെ ചിത്രീകരിച്ചത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം എസ് എഫ് ഐക്കാര്‍ തകര്‍ത്തു എന്നല്ലേ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പിന്നീട് എന്താണ് സംഭവിച്ചത്. എ കെ ജി സെന്റര്‍ അക്രമക്കേസില്‍ എന്താണ് സംഭവിച്ചത്. കെ പി സി സി പ്രസിഡന്റിന്റെ അടുത്ത അനുയായി അല്ല, വിമാനത്തില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ട ആളല്ലേ…ന്യൂയോര്‍ക്കിലെ ലോകകേരള സഭയില്‍ പിരിവ് എന്ന് വാര്‍ത്ത കൊടുത്തില്ലേ, മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ പണം പിരിക്കുന്നു എന്നല്ലേ വാര്‍ത്ത നല്‍കിയത്. ഒരു ലജ്ജയുമില്ലാതെയല്ലേ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.

ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയല്ലേ കൊടുക്കുന്നത്. ഇത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വ്യക്തികളെ പാര്‍ട്ടികളെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും മാധ്യമ രീതിയാണ്. സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത കൊടുക്കുന്നതുമാത്രമല്ല, നാടിനെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. എത്ര പാവപ്പെട്ടവരേയാണ് ബാധിക്കുന്നത് എന്ന് ഇവര്‍ക്ക് അറിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തകര്‍ന്നാല്‍ ഒരുപാട് ദുരിത ബാധിതര്‍ കഷ്ടപ്പെടും. ഈ സര്‍ക്കാര്‍ വന്നശേഷം 2220 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആശ്വാസം നല്കി. 886 കോടി 95 ലക്ഷം രൂപ ഇക്കാലത്ത് ആശ്വാസം നല്കി. സുതാര്യമായി പ്രവര്‍ത്തിക്കുന്നതാണ് ഈ നിധി. രോഗ ബാധിതര്‍ക്ക് ആശ്വാസമാണിത്. വ്യാജ പ്രചാരകര്‍ ഇതില്‍ നിന്നും പിന്‍വാങ്ങണം. മാധ്യമങ്ങള്‍ മാത്രമല്ല ഇല്ലാകഥ പ്രചരിപ്പിക്കുന്നത്. പ്രളയത്തിന്റെ സമയത്ത് കോണ്‍ഗ്രസ് അനുകൂലികള്‍ സാലറി ചലഞ്ചിനെതിരെ രംഗത്തുവന്നു. ക്യാമ്പയിന് മുടക്കാന്‍ അഹോരാത്രം പണിയെടുത്തു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ദുഷ്പ്രവണകള്‍ വിലപ്പോയില്ല. കൊറോണക്കാലത്ത് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്തു. വ്യാജ പ്രചാരണം ഉണ്ടാക്കി. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പ്രചരിപ്പിച്ചു.

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കള്ളക്കണക്കുണ്ടാക്കി പണം തട്ടിയെന്ന ആരോപണം പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രത്തിന് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള മെമ്മോറാണ്ടമാണ് തയ്യാറാക്കിയത്. കേന്ദ്രം ഇന്നേവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. രണ്ടായിരം കോടി രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ പുനരധിവാസ പ്രക്രിയകള്‍ നടപ്പാക്കാന്‍ പറ്റുകയുള്ളൂ. ഞാന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വയനാട് പുനരധിവാസത്തിനുള്ള സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആവശ്യങ്ങളില്‍ പോസിറ്റീവായ സമീപമനമാണ് ഇതുവരെ കേന്ദ്രത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. നാട്ടുകാര്‍ ദുരിതാശ്വാസ നിധിയുമായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്. നാടിന്റെ പൊതുവികാരം ആശ്വാസകരമാണ്. കുട്ടികളടക്കം കുടുക്കപൊട്ടിച്ച് പണം തരികയല്ലേ. ഇതൊക്കെ കാണേണ്ടതല്ലേ.