മോസ്കോ: രാജ്യത്ത് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജനസംഖ്യ കുറയുന്നതിൽ ആശങ്കയുമായി റഷ്യ. പരിഹാരമായി പ്രത്യുല്പാദനം പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു.
ജനസംഖ്യയില്‍ കുറവുവന്നതോടെ കടുത്ത ആശങ്ക നേരിട്ടതിനെ തുടർന്നാണ് ഈ തീരുമാനം എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ കുടുംബസംരക്ഷണം, പിതൃത്വം, മാതൃത്വം, ശിശുവിഭാഗം എന്നീ വകുപ്പുകളുടെ കമ്മിറ്റി മേധാവി നിന ഒസ്ടാനിനയാണ് ആശയത്തിന് പിന്നിൽ.
മിനിസ്ട്രി ഓഫ് സെക്സ് എന്ന ആശയമാണ് റഷ്യ പുതുതായി മുന്നോട്ട് വെക്കുന്നത്. ഇവരുടെ ശുപാര്‍ശകള്‍ റഷ്യൻ ഭരണകൂടം പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്. റഷ്യയിലെ ജനനനിരക്ക് 2.1-ല്‍ നിന്ന് 1.5 എന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെയാണ് ജനനനിരക്കുയർത്താൻ മന്ത്രാലയം തന്നെ രൂപീകരിക്കാനുള്ള ആശയം ഉടലെടുത്തത്.