18 വയസ്സിൽ താഴെയുള്ള കുട്ടികൾ മാർക്കോ സിനിമ കാണുന്നത് തടയണമെന്ന് പരാതി നൽകി കെ.പി.സി.സി അംഗം ജെ.എസ് അഖിൽ . മുഖ്യമന്ത്രിക്കാണ് അഖിൽ പരാതി നൽകിയത്. ഞാൻ ഇന്നലെ മാർക്കോ കണ്ടിരുന്നു. സിനിമയിൽ മുഴുനീളെ വയലൻസ് ആണ് കുട്ടികളെ കാണിക്കാൻ പറ്റില്ല. എന്നാൽ ഒരുപാട് തീയറ്ററുകയിൽ ചിത്രം കാണാൻ ഫാമിലി പ്രേക്ഷകർക്കൊപ്പം കുട്ടികളും എത്തുന്നു. ഒരുപാട് വയലൻസ് അരങ്ങേറുന്നതിനാൽ ചിത്രം കാണാൻ 18 വയസിന് താഴെയുള്ള കുട്ടികളെ വിലക്കണമെന്നും അഖിൽ പരാതിയിൽ ആവശ്യപ്പെടുന്നു.
ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ സർട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചത്.
സംവിധാനവും തിരക്കഥയും ഹനീഫ് അദേനി നിർവഹിച്ച ചിത്രത്തിന്റെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്സുമാണ്.
കുട്ടികൾ മാർക്കോ കാണുന്നത് തടയണം’ :മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.പി.സി.സി അംഗം
Leave a comment
Leave a comment