അമേരിക്കയോടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടും തിരിച്ചടിച്ച് ചൈന. ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചതിനെ പിന്നാലെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് എതിര് തീരുവ ചുമത്തിയിരിക്കുകയാണ് ചൈന. യുഎസ് കല്‍ക്കരി, എല്‍എന്‍ജി എന്നിവയ്ക്ക് 15 ശതമാനം തീരുവ ചുമത്തുമെന്നും അസംസ്കൃത എണ്ണ, കാര്‍ഷിക ഉപകരണങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകള്‍ എന്നിവയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവുമാണ് നികുതി ചുമത്തിയിരിക്കുന്നത്. ഇതില്‍ കാനഡയുടെ തീരുവയില്‍ ഒരു മാസത്തെ താത്കാലിക സ്റ്റേ ട്രംപ് അനുവദിച്ചിരുന്നു.