മേപ്പടിയാന് എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ‘കഥ ഇന്നുവരെ’യുടെ ഫസ്റ്റ് ലുക്ക് പോസറ്റര്‍ ഇന്ന് പുറത്തിറങ്ങും.ഉച്ചതിരിഞ്ഞ് 3 മണിക്കാണ് പോസ്റ്റര്‍ പുറത്തിറങ്ങുന്നത്.ബിജു മേനോനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.പ്രശ്സ്ത നര്‍ത്തകി മേതില്‍ ദേവിക നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അനു മോഹന്‍, നിഖില വിമല്‍, ഹക്കീം ഷാജഹാന്, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയ നീണ്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിച്ച ചിത്രത്തിന്റെ ജോമോന് ടി. ജോണും ഷമീര്‍ മുഹമ്മദും ചേര്‍ന്നുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹന്‍ സ്റ്റോറീസും ചേര്‍ന്നാണ് നിര്‍മ്മാണം. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിന്‍ സിനിമാസും നിര്‍മ്മാണ പങ്കാളികള്‍ ആണ്.
സിനിമാട്ടോഗ്രാഫി ജോമോന് ടി. ജോണ്‍. എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം- അശ്വിന് ആര്യന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഭാഷ് കരുണ്‍, കോസ്റ്റ്യൂം- ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, മേക്കപ്പ്- സുധി സുരേന്ദ്രന്, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, പിആര്‍ഓ- എ.എസ്. ദിനേശ്, സൌണ്ട് ഡിസൈന്‍- ടോണി ബാബു, സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്, പ്രൊമോഷന്‍സ്- 10ജി മീഡിയ.