ഒമാനില്‍ വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ് നല്കി. ഒക്ടോബര്‍ 6 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ മഴ സാധ്യതയാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ്.
അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നും പ്രവചനം നല്‍കിയിട്ടുണ്ട്.