ഐ എ എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിൽ മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി റിപ്പോർട്ട് കൈമാറി. ചട്ടലംഘനം നടത്തി പരസ്യ വിമർശനം നടക്കുന്നതായി ചീഫ് സെക്രട്ടറി വസ്തുതാ റിപ്പോർട്ടിൽ പറയുന്നു. എൻ.പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും. വിശദീകരണം തേടാതെ നടപടിയെടുക്കാം എന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി.
മതങ്ങളുടെ പേരിൽ ഐ എ എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിലും ചീഫ് സെക്രട്ടറി നടപടിക്ക് ശുപാർശ ചെയ്തു. കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ഉചിതമായ നടപടിയെടുക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാർശ. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകൾ ഉണ്ടാക്കിയത് അതീവ ഗൗരവകരമാണ്.