ആലപ്പുഴ: ആലപ്പുഴയില്‍ ചെട്ടിക്കാട് ഭാഗത്ത് ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി കേസുകളില്‍ പ്രതിയായ തുമ്പി ബിനുവും ജോണ്‍ കുട്ടിയും ആണ് ഏറ്റുമുട്ടിയത്. സംഘര്‍ഷം കത്തിക്കുത്തില്‍ ഒടുവില്‍ കലാശിച്ചു. പരിക്കേറ്റ ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴും ഏറ്റുമുട്ടല്‍ ശ്രമം നടന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.