ശ്രീനഗര്‍:ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മേഘവിസ്ഫോടനം.ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മുഖ്താര്‍ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ കുല്‍ഗാം ജില്ലയിലെ ദംഹല്‍ ഹന്‍ജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.ആരെങ്കിലും എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി.