സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് ഒരു മാസത്തിനിടയിൽ 35 രൂപയുടെ വർധനവ്. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്നും കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില കൂടാൻ കാരണം. പച്ചത്തേങ്ങയുടെ വില 61 രൂപവരെയെത്തി.
വിഷു അടുത്തിരിക്കെ വെളിച്ചെണ്ണവില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി തമിഴ്നാട് മാറുകയും അതുപോലെ കേരളത്തിൽനിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു. കൊപ്ര ക്ഷാമം ചെറുകിട വ്യവസായത്തെയും അതുപോലെ നൂറുകണക്കിന് തൊഴിലാളികളെയും ബാധിക്കുന്നുണ്ട്.