ആരാധകർ ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു എംമ്പുരാൻ . വ്യാഴാഴ്ച റീലിസിയായ ചിത്രത്തിന് മികച്ച പ്രേക്ഷപ്രതികരണമാണ് ലഭിക്കുന്നത്.സിനിമയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പ്രിത്വിരാജ് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു എന്നാൽ ഈ പോസ്റ്റിനു താഴെ കടുത്ത സൈബര്‍ ആക്രമണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് .ലൂസിഫറിന്റെ വില കളഞ്ഞു. സ്വന്തം രാഷ്ട്രീയം പറയണമെങ്കില്‍ ഫേസ്ബുക്കില്‍ എഴുതി ഒരു പോസ്റ്റ് ഇട്ടാല്‍ പോരായിരുന്നോ? എന്തിനാണ് ആന്റണിയുടെയും ലൈക്കയുടെയും ഗോകുലത്തിന്റെയും കാശ് നശിപ്പിച്ചത്?”.
”കൂടെ നിന്ന സംഘികളെ കൊത്തില്‍ അടിച്ചു കയറ്റി വിട്ടു അല്ലെ” തുടങ്ങിയ കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.”തനി ഗുണം കാണിച്ചു അല്ലെ. ഇതെങ്ങനെ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചു എന്നാണ് അറിയേണ്ടത്”, ” പോപ്പുലര്‍ഫ്രണ്ടിന് വേണ്ടി പിടിച്ച സിനിമ. ഗുജറാത്തില്‍ ട്രെയിന്‍ താനേ കത്തിയതല്ല കത്തിച്ച സുടാപ്പികള്‍ ജയിലിലുണ്ട്. അന്ന് വെന്തു മരിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവരോട് നീതികാണിക്കാതെ തീവ്രവാദികളെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന നുണകളും അസത്യങ്ങളും നിറഞ്ഞ ഹിന്ദു വിരുദ്ധ സിനിമ” എന്ന തരത്തിലുള്ള കമ്മറ്റുകളാണ് പ്രിത്വിരാജിന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.