തിരുവനന്തപുരം:സ്കൂളിൽ വെച്ചുണ്ടായ തർക്കത്തിന്റെ പേരിൽ പിടിഎ പ്രസിഡന്റും മക്കളും സ്കൂളിന് പുറത്ത് വെച്ച് മർദിച്ചു എന്ന പരാതിയുമായി വിദ്യാർത്ഥി . അൻസിൽ എന്ന 16 കാരനാണ് മർദ്ദനമേറ്റത്. മടൽ കൊണ്ട് മർദിച്ചു എന്നാണ് പരാതി. സ്കൂളിലെ പ്ലസ് വൺ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അൻസിലിനെ, പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫാരിസും,സഹോദരനും പ്ലസ് ടു വിദ്യാർത്ഥിയുമായ ആസിഫും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നും ഇതിന് പിന്നാലെയാണ് ഫാരിസിന്റെ അച്ഛൻ ഷംനാദ് മടൽ കൊണ്ട് അൻസിലിനെ മർദിച്ചത് എന്നുമാണ് പരാതിയിൽ പറയുന്നത്. അതേസമയം ഫാരിസും അൻസിലിന് എതിരെ പരാതി നൽകിയിട്ടുണ്ട്. അൻസിൽ റാഗിംങ് ചെയ്തു എന്നാണ് ഫാരിസ് പരാതി നൽകിയിരിക്കുന്നത്.