തിരുവനന്തപുരം: കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റും വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക്കേസ് പ്രതിയുമായ അഫാന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഉവൈസ് ഖാനെതിരെ കെപിസിസിക്ക് പരാതി. പാർട്ടിക്ക് തീരാകളങ്കം ഉണ്ടാക്കിയെന്ന് കാണിച്ചാണ് ജില്ലാ വൈസ് പ്രസിഡന്റ് സൈതലി കയ്പ്പാടി പരാതി കെപിസിസിക്ക് നൽകിയത് .
ഇതിനെ സംബന്ധിച്ച് അഭിഭാഷകനെതിരെ അച്ചടക്കനടപടി സ്വീകരിക്കണം എന്നും കൂടാതെ പ്രതിക്ക് വേണ്ടി ഉബൈസ് ഹാജരാകാതിരിക്കാനുള്ള നിർദേശം നൽകണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച പരാതിയിൽ പറയുന്നുണ്ട്. നിലവിൽ അഫാൻ പോലീസ് കസ്റ്റഡിയിലാണ് . അതേസമയം അഫാനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.