എൻഎസ്എസ് ക്യാമ്പിൽ നിന്ന് വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളണ്ടിയർ മാർച്ചിനായി കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ ഏണിക്കര സ്വദേശി ഹരികുമാർ പേരൂർക്കട പൊലീസില്‍ പരാതി നല്കി. അയല്‍വാസിയായ വിഷ്ണു, മകനെ റെഡ് വോളണ്ടിയർ മാർച്ചിന് വിടണം എന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എൻഎസ്എസ് ക്യാമ്ബിലാണെന്നും പരിപാടിക്ക് അയക്കുന്നില്ല എന്നും വിദ്യാർത്ഥിയുടെ വീട്ടുക്കാർ അറിയിച്ചു. തുടർന്ന് ഇയാള്‍ വീട്ടിലെത്തി മറ്റൊരു കുട്ടിക്കാണെന്ന് പറഞ്ഞ് മകന്റെ യൂണിഫോം വാങ്ങിക്കൊണ്ട് പോവുകയും, പിന്നീട് ക്യാമ്ബിലെത്തി കുട്ടിയെ കൂട്ടികൊണ്ട് പോവുകയുമായിരുന്നെന്ന് ഹരികുമാർ പറഞ്ഞു. എൻഎസ്എസ് ക്യാമ്പിൽ വൈകിട്ട് നാല് മണി മുതല്‍ ആറ് മണിവരെ മകനെ കാണാനുള്ള അനുവാദം അധികൃതർ നല്‍കിയിരുന്നു ഈ സമയം മകനെ കാണാനായി അച്ഛൻ ക്യാമ്പിൽ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.