കോട്ടയം: കോട്ടയത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി സി പി സജയനെയാണ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയിരുന്ന സി പി സജയൻ ഏറെ നാളായി സസ്പെൻഷനിലായിരുന്നു.
കോട്ടയത്തെ കാൻ അഷ്വർ എന്ന സ്ഥാപനം നടത്തിയ തട്ടിപ്പിൽ മുഖ്യ പ്രതിയെ തട്ടിപ്പ് നടത്താൻ സഹായിച്ച ആളാണ് പോലീസുകാരനെന്നാണ് വിവരം. സ്ഥാപനം ഉടമ ആയ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.