സൗദി അറേബ്യയില്‍ സിസിടിവി ക്യാമറകള്‍ ഉപയോഗിക്കുന്നതിന് നിബന്ധനകളുമായി സൗദി ആഭ്യന്തര മന്ത്രാലയം. 18 നിബന്ധനകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ സംബന്ധിച്ച വിശദ വിവരം ഇത്തരം പിഴകള്‍ അടയ്ക്കാന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘ഈഫാ’ആപ്പില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

മാദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വന്‍ തുകയാണ് പിഴയായി ഈടക്കാനൊരുങ്ങുന്നത്. സിസിടിവി ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ 20,000 റിയാലാണ് പിഴ. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അനധികൃതമായി മായ്ച്ച് കളഞ്ഞാലും 20,000 റിയാല്‍ പിഴ ചുമത്തും. കാമറകളും അതിന്റെ റെക്കോര്‍ഡിങ് സംവിധാനവും കേടുവരുത്തിയാലും പിഴ 20,000 റിയാലാണ്.

സി.സി.ടി.വി സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപനത്തിന്റെ മുഴുവന്‍ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സ്ഥാപിച്ചില്ലെങ്കിലും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ക്യാമറകള്‍ സ്ഥാപിച്ചില്ലെങ്കിലും 1,000 റിയാല്‍ പിഴ ചുമത്തും. പൊതുസുരക്ഷാ വകുപ്പിന്റെ അനുമതി വാങ്ങാതെ ക്യാമറകള്‍ തെര്‍മല്‍ കാമറകള്‍ സ്ഥാപിച്ചാല്‍ പിഴ 10,000 റിയാലും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ക്യാമറകളും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചാല്‍ 500 റിയാലുമാണ് പിഴ.