ഉത്തർപ്രദേശിലെ മൊറാദാബാദിൽ മുസ്ലിം ഡോക്ടർക്ക് വീട് വിറ്റതിൻ്റെ പേരിൽ സംഘർഷം. 450 ഓളം ഹിന്ദുക്കൾ മാത്രം താമസിക്കുന്ന പ്രദേശത്തെ വീട് ഡോ. അശോക് ബജാജ് തന്റെ സുഹൃത്തായ മുസ്ലീം ഡോക്ടർക്ക് വിറ്റു. അതേ തുടർന്ന് പ്രദേശത്തെ ഹിന്ദു നിവാസികൾ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾ നടത്തി.
ബജാജ് വിൽപ്പനയെക്കുറിച്ച് ആരെയും അറിയിച്ചിട്ടില്ലെന്നും മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആരും ഇവിടെ താമസിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലയെന്നും ഈ വിൽപന ജനസംഖ്യാപരമായ മാറ്റങ്ങളിലേക്ക് നയിക്കുമെന്നും ഹിന്ദു കുടുംബങ്ങൾ അവരുടെ അപ്പാർട്ടുമെൻ്റുകൾ ഉപേക്ഷിക്കുന്ന പ്രവണതയ്ക്ക് കാരണമാകുമെന്നും പ്രദേശവാസികൾ പറയുന്നു. രജിസ്ട്രേഷൻ ഉടൻ റദ്ദാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഈ പ്രശ്നം സമാധാനമായി പരിഹരിക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം.