പാലക്കാട് ഉപതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി നല്കിയ വാര്‍ത്തകളുടെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ആര് റോഷിപാലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. റോഷിപാലിനിതിരെ മാത്രമല്ല റിപ്പോർട്ടർ ചാനലിനുമെതിരെയും കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ജ്യോതികുമാർ ചാമക്കാലയും രാജു പി നായരും ആരോപണങ്ങൾ ഉന്നയിച്ചു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെയും കോൺഗ്രസ്സിനെതിരെയും മാത്രമാണ് റിപ്പോർട്ടർ ചാനൽ പ്രവർത്തിക്കുന്നതെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു. അതിന്റെ ഭാഗമായാണ് ആര് റോഷിപാൽ റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ റോഷിപാലിനെതിരെ വൻ സൈബർ ആക്രമണം ആണ് നടക്കുന്നത്. നിസാര്‍ കുംമ്പിള എന്നയാൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കൊണ്ടിരിക്കുന്നത്. ‘എസ് ഡി പി യുടെ പിന്തുണയില്ലാതെ മുന്നോട്ട് പോകാൻ യു ഡി എഫിന് കഴിയില്ല : റോഷിപാൽ കൈപാങ്ങിന് കിട്ടിയാൽ തീരത്തേക്കണം’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിനെ അനുകൂലിച്ച് കോൺഗ്രസിലെ നിരവധി നേതാക്കളും രംഗത്ത് വന്നു.
തന്റെ മുന്നിൽ ഇങ്ങനെയുള്ള ഭീഷണിയൊന്നും വിലപോവില്ലെന്ന് റോഷിപാൽ പ്രതികരിച്ചു.ഈ സൈബർ ആക്രമണത്തില്‍ പൊലീസ് നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ റോഷിപാലിനെതിരെ നടക്കുന്ന കൊലവിളിയിലും സൈബര്‍ ആക്രമണത്തിലും പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുന്നു’ കെയുഡബ്ല്യൂജെ അറിയിച്ചു.