ആം ആദ്മി പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെയാണ് പരാതി. കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് എഎപി ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസ് നോതാക്കളായ രാഹുല്‍ ഗാന്ധി, അജയ് മാക്കന്, സന്ദീപ് ദീക്ഷിത് എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ വഴി ചിത്രം പോസ്റ്റ് ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.
കൂടാതെ ഇലക്ഷൻ കമ്മീഷന് വിഷയത്തില്‍ ഇടപെടണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.ഒരാൾ മാത്രം എല്ലാറ്റിനും ഭാരമാകും എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്റർ ഉള്ളത്.