വഖഫ് നിയമ ഭേദഗതി ബില്ലിൽ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോൺഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിർക്കുമെന്നും മോദി സർക്കാരിന്റെ ആക്രമണത്തെ ധീരതയോടെ നേരിടുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഭരണഘടനയിൽ അടങ്ങിയിരിക്കുന്ന തത്വങ്ങൾ, വ്യവസ്ഥകൾ, ആചാരങ്ങൾ എന്നിവയ്ക്കെതിരെ മോദി സർക്കാർ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.