ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയായിരുന്നു ഇവരുടെ ഭിലായിലെ വീട്ടില്‍ പരിശോധനക്കായി ഇഡി എത്തിയത്. എന്നാൽ പരിശോധനയ്ക്കിടെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ കൂട്ടമായി ആക്രമിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .. ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്റെ കാറും അക്രമികൾ തകർത്തതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കൂടാതെ ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ വളയുന്നതും അവരെ മർദ്ധിക്കുന്നതായും പുറത്തു വന്നിരുന്ന ആക്രമണ ദൃശ്യങ്ങളിൽ കാണാം. കേസുമായി ബന്ധപ്പെട്ട് ചൈതന്യ ബാഗേലിന്റെ സഹായി ലക്ഷ്മി നാരായണ്‍ ബന്‍സാലിന്റെയും മറ്റ് പലരുടെയും സ്ഥലങ്ങളിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.